കരുനാഗപ്പള്ളി: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അധികൃതർക്കെതിരെ തയ്യൽ തൊഴിലാളികൾ വീടുകളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ലഭിക്കേണ്ട പ്രസവകാല ധനസഹായമായ 13,000 രൂപ നൽകാത്തതിൽ പ്രതിഷേധിച്ചാണ് കൊവിഡ് മാനദണ്ഡം പാലിച്ച് സമരം സംഘടിപ്പിച്ചത്. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് സമരം ഉദ്ഘാടനം ചെയ്തു.