കൊല്ലം: വനം വകുപ്പിന് കീഴിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗം കൊല്ലം ഡിവിഷനിലെ കരുനാഗപ്പള്ളി (8547603688), അഞ്ചാലുംമൂട് (8547603685), കൊട്ടാരക്കര (8547603692), സഞ്ജീവനി (8547603691), കുളത്തൂപ്പുഴ (8547603691) നഴ്‌സറികളിൽ വൃക്ഷ തൈകൾ വില്പനയ്ക്ക്. പത്ത് തൈകൾക്ക് മേൽ ആവശ്യമുള്ളവർ സ്ഥലത്തിന്റെ വിസ്തൃതി കാണിക്കുന്ന കരമടച്ച രസീത് ഹാജരാക്കണമെന്ന് കൊല്ലം സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.