navas
കേരളാ കോൺഗ്രസ് (എം)പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരുവഴി ഗ്രാമ പഞ്ചായത്തിന് നൽകുന്ന കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജില്ലാ പ്രസിഡന്റ വഴുതാനത്ത് ബാലചന്ദ്രൻ പഞ്ചായത്ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു മംഗലത്തിന് കൈമാറുന്നു

ശാസ്താംകോട്ട: കേരളാ കോൺഗ്രസ് (എം)പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരുവഴി ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിലേക്ക് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ നൽകി. പാർട്ടി ജില്ലാ പ്രസിഡന്റ വഴുതാനത്ത് ബാലചന്ദ്രൻ പഞ്ചായത്ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു മംഗലത്തിന് ഉപകരണങ്ങൾ കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ്‌ കല്ലട രവീന്ദ്രൻ പിള്ള, മണ്ഡലം പ്രസിഡന്റ് ഷാജി വാറൂർ, നസീമ ബീവി, രാജേഷ് വരവിള, വാറുവിൽ ബഷീർ, കുഞ്ഞമോൻപുതുവിള, നാസർ, ഹുസൈൻകടയിൽ, അജി തെങ്ങുംതറ, ഷെമീർ, ഷാമോൻ തുടങ്ങിയവർ പ്രസംഗിച്ചു.