ചവറ : പന്മന ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് ചവറ കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ പന്മന ഇടവട്ടയിലെ ലോറി കയറി തകർന്ന കലുങ്ക് പുനർനിർമ്മിച്ച് നൽകി. കമ്പനി മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസ് കലുങ്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2020 ഒക്ടോബറിലാണ് കലുങ്ക് തകർന്നത്. ഒമ്പത് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്