കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തിലെ 22, 23 വാർഡുകളിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് വെൺപാലക്കര മണ്ണാണികുളം യുവജന കൂട്ടായ്മ ക്ലബ് മണ്ണാണിക്കുളത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. അസീം, അയ്യപ്പൻ, വരുൺ, പ്രവീൺ, ഷിജു, ഒനാസ്, ശ്രീജിത്ത്‌, മനോജ്‌ അലി തുടങ്ങിയവർ നേതൃത്വം നൽകി.