കൊല്ലം: കൊല്ലം ബൈപ്പാസിൽ കുരീപ്പുഴയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ മെയിൽ സന്ദേശമയച്ചിട്ടുണ്ട്. 2019ൽ ടോൾ പിരിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് നിറുത്തിവച്ചിരുന്നു. മഹാമാരിയുടെ കാലത്ത് വീണ്ടും ടോൾ പിരിക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.