കൊല്ലം : ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ 2021 - 22 അദ്ധ്യയന വർഷത്തേക്ക് അറബിക്, സുവോളജി എന്നീ
വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ www.bjmgovtcollege.ac.in എന്ന വെബ് സൈറ്റിൽ നിന്ന് ബയോഡാറ്റ ഫാം ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കേറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം ഈ മാസം 31ന് മുൻപ് അപേക്ഷിക്കണം. bjmgovtcollege@gmail.com എന്ന മെയിലിലാണ് അപേക്ഷ അയക്കേണ്ടതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.