ചാത്തന്നൂർ: വിവാഹ വാർഷികഘോഷങ്ങൾ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി ദമ്പതികൾ മാതൃകയായി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരനായ ഷൈജു, ഭാര്യ ചാത്തന്നൂർ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപിക സുമാദേവി എന്നിവരാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് 10,000 രൂപ സംഭാവന നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ദമ്പതികളിൽ നിന്ന് തുക ഏറ്റുവാങ്ങി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, പഞ്ചായത്തംഗം സജീവ് കുമാർ, അസി. സെക്രട്ടറി സജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.