vat

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വ്യാജവാറ്റ് സംഘങ്ങളെ പിടികൂടി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പാമ്പുറം സുരഭി നിവാസിൽ രാജന്റെ വീട്ടിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1.200 ലിറ്റർ ചാരായം സൂക്ഷിച്ചതിന് തൃക്കരുവ പ്രാക്കുളം പുത്തയത്ത് മുക്ക് തുണ്ടിൽ കടയിൽ വീട്ടിൽ അനിൽകുമാറിനെതിരെ കേസെടുത്തു. ഗ്യാസ് അടുപ്പിൽ പ്രഷർ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റിക്കൊണ്ടിരുന്ന പവിത്രേശ്വരം റബർ തോട്ടം ദേശത്ത് അനിൽ സദനത്തിൽ വികാസ് വിജയൻ, സഹായിയായ സന്തോഷ് ഭവനം വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന വിശ്വദർശനൻ എന്നിവർക്കെതിരെയും കേസെടുത്തു. ആറ് ലിറ്റർ ചാരായം, കോട, വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.