ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗ്രാമപഞ്ചായത്തിൽ നിന്ന് പി.പി.ഇ കിറ്റ്, പൾസ് ഓക്സി മീറ്റർ, ഗ്ലൗസ്, എൻ 95 മാസ്കുകൾ എന്നിവ അടങ്ങിയ കിറ്റുകൾ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് ടി. ദിജുവിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് സാധനങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ്, അസി. സെക്രട്ടറി സജി തോമസ്, ജൂനിയർ സൂപ്രണ്ട് വിജോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.