കൊല്ലം: ലക്ഷദ്വീപിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കോളനിവത്കരണം നടപ്പിലാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'സേവ് ലക്ഷദ്വീപ്' ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഉദ്ഘാടനം മഹാത്മാ ഗാന്ധിയുടെ ചെറുമകനും ഫൗണ്ടേഷൻ ദേശീയ ചെയർമാനുമായ തുഷാർ ഗാന്ധി ഇന്ന് ഓൺലൈനായി നിർവഹിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ അറിയിച്ചു.