പന്മന : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖംമൂടിമുക്ക് ബ്രദേഴ്സ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പന്മനയിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകളും നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക് ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി റമീസ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വിഷ്ണു സോമൻ, ഷാനിക്, ബിബിൻ, അശ്വിൻ എന്നിവർ നേതൃത്വം നൽകി.