ആദിച്ചനല്ലൂർ: ശ്രീകൈലാസിൽ പരേതനായ പി. കൃഷ്ണൻ നായരുടെ മകൻ കെ. സതീഷ് കുമാർ (65, റിട്ട. റേഷനിംഗ് ഇൻസ്പെക്ടർ, സിവിൽ സപ്ളൈസ് കൊല്ലം, ആദിച്ചനല്ലൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അനിതകുമാരി (റിട്ട. അദ്ധ്യാപിക, എച്ച്.എസ്.എ, ക്രെവൻ സ്കൂൾ കൊല്ലം). മക്കൾ: അനന്ത കൃഷ്ണൻ, അഖിൽ കൃഷ്ണൻ. മരുമക്കൾ: ദേവിക, അഞ്ജലി.