ഓടനാവട്ടം : കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം മുട്ടറ സജിഭവനിൽ ദിവ്യാ സജിത്ത്, ഭർത്താവ് സജിത്ത് എന്നിവരെ പ്രദേശവാസികൾ ആക്രമിച്ചതായി പരാതി. 25ന് വൈകിട്ട് വീടിന് സമീപം വച്ചായിരുന്നു സംഭവം. എൽ.ഡി .എഫ് പ്രവർത്തകർക്കൊപ്പം ഭഷ്യക്കിറ്റുകൾ വിതരണം ചെയ്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ദിവ്യാ സജിത്തിനെ ആദ്യം ആക്രമിച്ച സംഘം വിവരമറിഞ്ഞെത്തിയ ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. കൊല്ലം ജില്ലാ കോടതിയിലെ ജീവനക്കാരനായ സജിത്ത്

ആക്രമികളുടെ മദ്യപാനത്തെക്കുറിച്ച് പൊലീസിന് പരാതി നൽകിയെന്നാരോപിച്ചിച്ചായിരുന്നു ആക്രമണം. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.