boat
സു​ര​ക്ഷി​ത​ ​തീ​ര​ത്ത്...​ ​ ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​കാ​റ്റി​നെ​യും​ ​തു​ട​ർ​ന്ന് ​കൊ​ല്ലം​ ​ത​ങ്ക​ശേ​രി​ ​തീ​ര​ത്ത് ​അ​ടു​പ്പി​ച്ച​ ​യ​ന്ത്ര​വ​ത്കൃ​ത​ ​മ​ത്സ്യ​ബ​ന്ധ​ ​യാ​ന​ങ്ങൾ ഫോ​ട്ടോ​:​ ​എം.​എ​സ്.​ ​ശ്രീ​ധ​ർ​ലാൽ

കൊല്ലം: കനത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായതോടെ തങ്കശേരിയിൽ സുരക്ഷിതമായി നങ്കൂരമിട്ടത് നൂറോളം ബോട്ടുകൾ. ഇന്നലെ രാവിലെ പത്തോടെയാണ് തുറമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ടുകൾ എത്തിത്തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള ബോട്ടുകളും ഇക്കൂട്ടത്തിലുണ്ട്.

ആഴക്കടൽ മത്സ്യബന്ധനത്തിന് കഴിഞ്ഞദിവസം പോയ ബോട്ടുകളാണ് തങ്കശേരിയിലെത്തിയത്. കടലിൽ നങ്കൂരമിടാൻ കഴിയാത്ത തരത്തിൽ കാറ്റുണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ വാടി, മൂതാക്കര എന്നിവിടങ്ങളിൽ നിന്നുപോയ വള്ളങ്ങളും ബോട്ടിലുള്ളവർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തിരികെയെത്തി. സാധാരണ ദിവസങ്ങളിൽ രാവിലെ പത്തോടെ പോകുന്ന വള്ളങ്ങളും കാറ്റിനെ തുടർന്ന് കടലിൽ പോയില്ല. യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു.