lor
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ സത്രം ജംഗ്ഷന് സമീപം ചരക്ക് ലോറിയിൽ ഇടിച്ച് ചക്രം പൊട്ടിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് കയറിയ നിലയിൽ..

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ചരക്ക് ലോറിയിൽ ഇടിച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് കയറി ടാങ്കർ ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെ ഇടമൺ സത്രം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പുനലൂർ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് അമിത വേഗതയിൽ എത്തിയ ടാങ്കർ എതിർ ദിശയിൽ നിന്ന് എത്തിയ ചരക്ക് ലോറിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻ ചക്രം പൊട്ടിയ ശേഷം നിയന്ത്രണം വിട്ട് സമീപത്തെ കൂറ്റൻ മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു .