കുന്നത്തൂർ: ശാസ്താംകോട്ട പൊലീസ് ഭരണിക്കാവ് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ വാറ്റുചാരായവുമായി ആൾട്ടോ കാറിലെത്തിയ യുവാവിനെ പിടികൂടി. ശാസ്താംകോട്ട മനക്കര വിപഞ്ചികയിൽ ശ്രീജിത് ബാബുവാണ് (32) അറസ്റ്റിലായത്. പ്രതിയിൽ നിന്ന് അരിഷ്ടക്കുപ്പികളിൽ നിറച്ചുവച്ചിരുന്ന 1.5 ലിറ്റർ ചാരായം പിടിച്ചെടുത്തു.