phot
കനത്ത മഴയിൽ ചാലിയക്കര ആറ് നിറഞ്ഞ് ഒഴുകുന്നു

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ പെയ്ത കനത്ത മഴയിൽ അച്ചൻകോവിൽ,കല്ലട, കഴുതുരുട്ടി,ചാലിയക്കര,മുക്കട ആറുകളും ഓലപ്പാറ ചപ്പാത്തും നിറഞ്ഞ് ഒഴുകി. തെന്മല 13കണ്ണറ പാലത്തിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. ആരംപുന്നയിൽ മണിയൻ പിളള, സുകു എന്നിവരുടെ വീട്ടുനുള്ളിൽ വെള്ളം കയറിയത് പുനലൂർ ഫയർഫോഴ്സ് എത്തി പമ്പ് ചെയ്തു കളഞ്ഞു. പുനലൂർ-അഞ്ചൽ-മടത്തറ മലയോര ഹൈവേ ഇടിഞ്ഞു ഇറങ്ങി ഗതാഗതത്തിന് ഭീഷണിയായി. കരവാളൂർ പിറക്കൽ പാലത്തിന് സമീപത്താണ് പാതയോരത്തെ ക്രാഷ്ബാരിയറും തകർത്താണ് പാതയോരം ഇടിഞ്ഞു പോയത്. സമീപ വാസികളായ ശെൽവരാജൻ,അജികുമാർ എന്നിവരെ ഫയർഫോഴും പൊലിസും ചേർന്ന് മാറ്റിപ്പാർപ്പിച്ചു. ചാലിയക്കരയിലെ മല വെള്ളപ്പാച്ചിലിൽ ഒഴുകി പോയ കാർ നാട്ടുകാർ പ്ലാസ്റ്റിക് വടം ഉപയോഗിച്ച് വലിച്ച് കയറ്റി കാർ യാത്രികരായ രണ്ട് പേരെ രക്ഷപ്പെടുത്തി. ചാലിയക്കരയിലെ മരണ വീട്ടിലെത്തിയ അമ്പിക്കോണം സ്വദേശി ബേബിയെയും ബന്ധുവിനെയുമാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.