aibea-
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്തെ കോളനികളിലേക്ക് വാങ്ങിനൽകുന്ന ഡിസിൻഫെക്ടന്റ് ഫ്യുമിഗേഷൻ മെഷീൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി കോർപ്പറേഷൻ കൗൺസിലർ ഹണി ബെഞ്ചമിന് കൈമാറുന്നു

കൊല്ലം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്തെ കോളനികളിലേയ്ക്ക് 'ഡിസിൻഫെക്ടന്റ് ഫ്യുമിഗേഷൻ മെഷീൻ' വാങ്ങിനൽകി. പുള്ളിക്കട, ആശ്രാമം, ഉളിയക്കോവിൽ, എസ്.എം.പി എന്നീ കോളനികളിൽ മഴക്കാലത്ത് പകർച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിനാണ് ഉപകരണം എത്തിച്ചത്.

കോർപ്പറേഷൻ കൗൺസിലറും മുൻ മേയറുമായ ഹണി ബെഞ്ചമിന് എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി ഉപകരണം കൈമാറി. ജില്ലാ സെക്രട്ടറി യു. ഷാജി, ചെയർമാർ വി. ജയകുമാർ, ജോ. സെക്രട്ടറി എം.എ. നവീൻ, കോട്ടാത്തല ഷാജി, കോളനി നിവാസി ഉണ്ണിക്കൃഷണൻ തുടങ്ങിയവർ പങ്കെടുത്തു.