പരവൂർ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാത്തന്നൂർ ലോക്കൽ അസോസിയേഷൻ പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ എ. രാജഗോപാലിൽ നിന്ന് ഡോ. അമല സൂസൻ സക്കറിയ ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി വി.ജെ. വിജയകൃഷ്ണൻ നായർ, ട്രഷറർ എ. സതീഷ്, സ്കൗട്ട് മാസ്റ്റർ രാജേന്ദ്രൻപിള്ള, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, ജൂനിയർ എച്ച്.ഐ ജെ സജീവ് തുടങ്ങിയവർ പങ്കെടുത്തു.