ncp-kollam-photo
എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ

കൊല്ലം: മഹാമാരിക്കാലത്ത് ജനദ്രോഹ നടപടികളിൽ നിന്ന് മോദി സർക്കാർ പിന്തിരിയണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജീവ്, കബീർഷാ, രാജൻ, പ്രാക്കുളം സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.