veed-
വാസന്തി തന്റെ തകർന്നുവീഴാരായ പ്ലാസ്റ്റിക് കൂരയ്ക്ക് അരികിൽ

പത്തനാപുരം: ചടയമംഗലം കല്ലുമല കോളനിയിലേക്കുള്ള റോഡരികിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ചാക്ക് മറച്ച ഷെഡിൽ താമസിച്ചിരുന്ന വാസന്തി(65)യെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. വർഷങ്ങളായി ആശ്രയമാരുമില്ലാതെ ഒറ്റയ്ക്കാണ് വാസന്തിയുടെ ജീവിതം. ഭർത്താവും മകളും സംരക്ഷിക്കാൻ തയ്യാറാകാത്തതിനാൽ കോളനിയിൽ ഒറ്റപ്പെട്ടു താമസിച്ചിരുന്ന വാസന്തി വീട്ടുവേല ചെയ്താണ് ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. മഴക്കാലമായതോടെ ഏതുനിമിഷവും നിലം പൊത്താവുന്ന ഷെഡിൽ അപകടാവസ്ഥയിൽ കഴിഞ്ഞ വാസന്തിയുടെ സ്ഥിതി കണ്ട് പഞ്ചായത്ത് മെമ്പർ റീജ ഷെഫീക്ക് ഇടപെട്ടു. വാസന്തിയുടെ കാര്യത്തിൽ അടിയന്തര നടപടി എടുക്കണമെന്ന കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസറും വാർഡ് മെമ്പറും ഗാന്ധിഭവനിൽ ബന്ധപ്പെടുകയും ഗാന്ധിഭവൻ വാസന്തിയെ ഏറ്റെടുക്കാൻ തയ്യാറാവുകയുമായിരുന്നു. കൊവിഡ് പരിശോധന നടത്തിയ ശേഷം വാർഡ് മെമ്പർ റീജ ഷെഫീക്ക്, പൊതുപ്രവർത്തകൻ ഷെഫീക്, ആശാവർക്കർ ഷൈല, അഡ്വ. മുഹമ്മദ് റാഫി എന്നിവർ ചേർ വാസന്തിയെ ഗാന്ധിഭവനിൽ എത്തിച്ചു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന വാസന്തിക്ക് ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പരിചരണത്തിലാണ്.