water
ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ഓ​ട​നാ​വ​ട്ടം​ ​ക​ട്ട​യി​ൽ​ ​തോ​ട് ​ക​ര​ക​വി​ഞ്ഞൊ​ഴു​കി​ ​സ​മീ​പത്തെ പാ​ട​ശേ​ഖ​രം​ ​വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ ​നി​ല​യിൽ

 71 വീടുകൾ തകർന്നു

കൊല്ലം: ഇന്നലെ പെയ്ത കനത്ത മഴയിൽ ജില്ലയിൽ 71 വീടുകൾ തകർന്നു. കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത് കുന്നത്തൂർ താലൂക്കിലാണ്. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഒഴിവായ നിരവധി സ്ഥലങ്ങൾ വീണ്ടും വെള്ളത്തിലായി. ചെറിയ തോടുകൾ കരവിഞ്ഞൊഴുകിയത് വീടുകളിൽ വെള്ളം കയറാനിടയാക്കി. താഴ്ന്ന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ സഞ്ചാരയോഗ്യമല്ലാതായി. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നവരിൽ പലരും വീണ്ടും ക്യാമ്പുകളിലേയ്ക്ക് പോകാൻ തയ്യാറായിട്ടില്ല.


കൊല്ലം താലൂക്ക്

1. തകർന്ന വീടുകൾ എട്ട്
2. നഷ്ടം 3,​05,​000 രൂപ

3. മൺറോത്തുരുത്തിൽ വീണ്ടും വെള്ളക്കെട്ട്

കുന്നത്തൂർ


1. 49 വീടുകൾ തർന്നു
2. നഷ്ടം 11,65,​000 രൂപ

3. ആയിരം ഹെക്ടറിലേറെ കൃഷിഭൂമിയിൽ വെള്ളം കയറി

കരുനാഗപ്പള്ളി


1. ആലപ്പാട്ട് കടലേറ്റവും വെള്ളക്കെട്ടും
2. താഴ്ന്ന 70 ഏക്കറോളം ഭൂമി വെള്ളത്തിൽ
3. പടിഞ്ഞാറൻ മേഖലകളിൽ റോഡ് യാത്ര പ്രതിസന്ധിയിൽ


കൊട്ടാരക്കര


1. നാല് വീടുകൾ തകർന്നു
2. 1,30,000 രൂപയുടെ നഷ്ടം
3. വൻ കൃഷിനാശം,​ 30 ഏക്കർ ഭൂമി വെള്ളക്കെട്ടിൽ


പത്തനാപുരം


1. ആറ് വീടുകൾ നശിച്ചു
2. 2,85,​000 രൂപയുടെ നഷ്ടം
3. 15 ഹെക്ടർ ഭൂമി വെള്ളത്തിൽ


പുനലൂർ


1. അഞ്ച് വീടുകൾ തകർന്നു
2. 1,15,000 രൂപയുടെ നഷ്ടം
3. ഓണക്കാല പച്ചക്കറി കൃഷികൾ വെള്ളംകയറി നശിച്ചു