പരവൂർ: ശക്തമായ കാറ്റിലും മഴയിലും പരവൂരിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. കലയ്ക്കോട് കലുങ്ക് ജംഗ്ഷനിൽ നിന്ന് പഴയ ഹരിജൻ ബാങ്ക് ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലെ വീടുകളിലേക്ക് വെള്ളം കയറി.
പൂതക്കുളത്ത് ഭജനമഠം, പുത്തൻകുളം, കലയ്‌ക്കോട്, അങ്കണവാടി, ഞാറോട്, ചിറക്കരത്താഴം, അമ്മാരത്തുമുക്ക് എന്നിവിടങ്ങളിലും പരവൂരിൽ തെക്കുംഭാഗം, ഓഡിറ്റോറിയം, കോട്ടമൂല, പാമ്പുംതൊടി എന്നിവിടങ്ങളിലാണ് മരങ്ങൾ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രിയോടെ തകരാറിലായ വൈദ്യുതി ബന്ധം ഇന്നലെ രാത്രിയോടെയാണ് പുനഃസ്ഥാപിച്ചത്.