പടിഞ്ഞാറേ കല്ലട :പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ മുഴുവൻ പേരെയും മേയ് മാസം 31ന് മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ഡി.എം.ഒ ഡോ. ശ്രീലത, ബ്ലോക്ക് പ്രസിഡന്റ് അൻസാർ ഷാഫി, ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, വി. രതീഷ്, വൈസ് പ്രസിഡന്റ് സുധ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി, പഞ്ചായത്ത് അംഗങ്ങൾ, ചീഫ് മെഡിക്കൽ ഓഫീസർ അമൃത് എസ്. വിഷ്ണു, നോഡൽ ഓഫീസർ സി.കെ. അജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ. സീമ നന്ദിയും പറഞ്ഞു.