doctor

കൊല്ലം: ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊവിഡാനന്തര രോഗങ്ങൾക്കായി ചികിത്സാ വിഭാഗം ആരംഭിച്ചു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തനം. മാനസിക പിന്തുണയ്ക്ക് കൗൺസലിംഗ്, നാച്ചുറോപ്പതി, യോഗ, കിടത്തി ചികിത്സ, ടെലി മെഡിസിൻ ആൻഡ് കൗൺസലിംഗ്, പ്രതിരോധ മരുന്ന് വിതരണം എന്നിവ ലഭ്യമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി.കെ. ഗോപൻ, കെ. പ്രസാദ്, ഡോ. സി.എസ്. പ്രദീപ്, ഡോ. പി.എസ്. ഷീന തുടങ്ങിയവർ പങ്കെടുത്തു.