പുനലൂർ: കനത്ത കാറ്റിലും മഴയിലും പുനലൂർ താലൂക്കിൽ 15 വീടുകൾക്ക് നാശം സംഭവിച്ചു. പുനലൂർ ആരംപുന്ന തടത്തിൽ പുത്തൻവീട്ടിൽ വത്സല, തേവർതോട്ടം ബിന്ദുഭവനിൽ അസുമ ബീവി, അയിലറ രാധാ മന്ദിരത്തിൽ രാധ, അലയമൺ പാറവിള വീട്ടിൽ ഓമന,തടിക്കാട് വിളയിൽ കിഴക്കതിൽ റഹ്മത്ത്,ചണ്ണപ്പേട്ട ആനക്കുളം നാല് സെന്റ് കോളനിയിൽ ബിന്ദു, ഇടമുളയ്ക്കൽ വിളയിൽ താഴതിൽ ഷീജ നജീബ്, ചോഴിയക്കോട് ചരുവിള പുത്തൻ വീട്ടിൽ ബാബു, തിങ്കൾകരിക്കം സാംനഗറിൽ പുത്തൻവീട്ടിൽ ചന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ഒഴുകുപാറയിൽ തലമല പുത്തൻ വീട്ടിൽ ഷെഹീറാബീവിയുടെ വീടിന് പുറക് വശത്തെ കട്ടിംഗ് ഇടിഞ്ഞു വീണ് സമീപത്തെ കിണർ നികന്നു. 2,98000രൂപയുടെ നാശ നഷ്ടം കണകാക്കുന്നതായി തഹസീൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു.