കടയ്ക്കൽ: സർവീസ് സഹകരണ ബാങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കടയ്ക്കൽ കുമ്മിൾ പഞ്ചായത്തുകളിലെ ഓട്ടോ ,ടാക്സി ,ടിപ്പർ ഡ്രൈവർമാർക്കുള്ള കിറ്റുകൾ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ വിതരണം ചെയ്തു. വിവിധ വിതരണ കേന്ദ്രങ്ങളിൽ സി .പി .എം ഏരിയാ സെക്രട്ടറി എം.നസീർ ബാങ്ക് വൈസ് പ്രസിഡന്റ് പി.പ്രതാപൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മധു, എം.മനോജ് കുമാർ , ബാങ്ക് ഡയറക്ടർമാരായ ടി.എസ് പ്രഫുല്ലഘോഷ്, എ.കെ. സൈഫുദീൻ ബാങ്ക് സെക്രട്ടറി പി.അശോകൻ എന്നിവർ സംസാരിച്ചു.