കൊട്ടിയം: ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ രണ്ടായി ഒടിഞ്ഞു.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ തട്ടാമല - കൂട്ടിക്കട റോഡിൽ അരിവാൾ മുക്കിലായിരുന്നു അപകടം. മിനിലോറിയുടെ മുൻവശം ഏതാണ്ട് പൂർണമായും തകർന്നു. അപകടം നടന്നയുടൻ 11 കെ.വി ലൈൻ ഓഫായതിനാൽ അത്യാഹിതമുണ്ടായില്ല. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.