തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ കൊവിഡ് ചികിത്സയിലുള്ളത് 302 പേർ. 280 പേർ വീടുകളിലും 22 പേർ ആശുപത്രി, സി.എഫ്.എൽ. ടി.സി എന്നിവിടങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്. 3165 പേരാണ് ഇതുവരെ രോഗബാധിതരായത്. ഇതിൽ 2863 പേർ രോഗമുക്തരായി. 47പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.