കൊല്ലം: ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വ്യാപാര മേഖലയ്ക്ക് ഉത്തേജക പാക്കറ്റ് അനുവദിക്കുക, വാടക ഇളവ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വീട്ടുമുറ്റങ്ങളിൽ സമരം നടത്തും. ജില്ലയിൽ പതിനായിരം വീടുകളിൽ സമരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, പ്രസിഡന്റ് പീറ്റർ എഡ്വിൻ എന്നിവർ പറഞ്ഞു.