പുനലൂർ: കനത്ത മഴയിൽ തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്നു. 115.82 സംഭരണ ശേഷിയുളള അണക്കെട്ടിൽ 00.00 മീറ്റർ ജലനിരപ്പാണ് ഇന്നലെ ഉച്ചക്ക് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശത്ത് 54 മില്ലീ മീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ അറിയിച്ചു. മലനിരക്കുകളിൽ നീരോഴുക്ക് വർദ്ധിച്ചതോടെ ജല നിരപ്പ് വീണ്ടും ഉയരാനുളള സാദ്ധ്യതയുണ്ടെന്ന് അധികൃതർ കണക്കാക്കുന്നു.