പുനലൂർ: എസ്റ്റേറ്റ് മേഖലയിലെ വ്യാപാരശാല കുത്തിപ്പൊളിച്ച് പലചരക്ക് സാധനങ്ങൾ മോഷ്ടിച്ചു. ചാലിയക്കര സ്വദേശി രാജപ്പന്റെ പലചരക്ക് കടയുടെ പുറക് വശത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ കടക്കുള്ളിൽ പ്രവേശിച്ചത്. അരി, തേയില, പാമോയിൽ അടക്കമുള്ളവ കവർന്നു.തെന്മല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, കേസ് എടുത്തു.