tree-kunnicode
ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിൽ മരം റോഡിലേക്ക് വീണപ്പോൾ

കുന്നിക്കോട് : കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കുന്നിക്കോട് പച്ചിലവളവിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ടോടെയായിരുന്നു മരം വീണത്. കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭൂമിയിൽ നിൽക്കുന്ന പാഴ് മരങ്ങൾ റോഡ് സൈഡിൽ അപകടഭീഷണിയുയർത്തിയാണ് നിൽക്കുന്നത്. ഇത്തരത്തിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് പറഞ്ഞു. സംഭവം നടന്നയുടൻ വാർഡ് മെമ്പർകൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മരം മുറിച്ച് മാറ്റി. മരം വീണതിനെ തുടർന്ന് പൊട്ടിയ വൈദ്യുതി കേബിളുകളും മരചില്ലകളും മണിക്കൂറുകൾക്കകം മാറ്റി വൈദ്യുതിയും ഗതാഗതവും പുന:സ്ഥാപിച്ചു.