കുന്നത്തൂർ : ഇടവനശേരി പാലമൂട്ടിൽ ചന്തയ്ക്ക് സമീപം വാഹന പരിശോധന നടത്തവേ സ്കൂട്ടറിൽ ചാരായവുമായി എത്തിയ യുവാവിനെ ശാസ്താംകോട്ട പൊലീസ് പിടികൂടി. മൈനാഗപ്പള്ളി ഇടവനശേരി കുന്നുംപുറത്ത് വീട്ടിൽ ഷെഫീക്കാണ് (31) അറസ്റ്റിലായത്. പ്രതിയിൽ നിന്ന് അര ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു.