കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ലെനിൻ ആർട്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച സ്വാന്തന സ്പർശം സഹായ കേന്ദ്രം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മേയർ ഹണി ബെഞ്ചമിൻ, മുൻ മുനിസിപ്പാലിറ്റി ചെയർമാൻ ഉളിയക്കോവിൽ ശശി, ലെനിൻ ആർട്സ് സെക്രട്ടറി സുഭാഷ് കൊച്ചുവിള, കവിതാ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
മരുന്ന് വിതരണം, വീടുകളും പൊതുഇടങ്ങളും അണുവിമുക്തമാക്കൽ, കൊവിഡാനന്തര ചികിത്സ മുതലായ സേവനങ്ങളാണ് കേന്ദ്രത്തിൽ നിന്ന് ലഭ്യാമക്കുന്നത്. കണ്ണൻ ശശിധരൻ, അക്ഷയ് ദേവ്, ആകാശ്, വിഷ്ണു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.