കൊല്ലം: ഡി.വൈ.എഫ്.ഐ കടപ്പാക്കട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് വായിക്കാൻ പുസ്തകം എത്തിച്ചുകൊടുക്കാൻ ആരംഭിച്ച പുസ്തക വണ്ടി മേയർ പ്രസന്നാ ഏണസ്റ്റ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ്‌ അമർ ഷാരിയർ, ട്രഷറർ ശരണ്യ, സി.പി.എം ലോക്കൽ സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ, ഷൈൻ ദേവ്, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.