photo
ഫ്രണ്ട്സ് ഒഫ് കുളമട വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ എന്നിവർ ചേർന്ന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

പാരിപ്പള്ളി: ഫ്രണ്ട്സ് ഒഫ് കുളമട വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കുളമടയുടെ ഒരുമ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ എന്നിവർ ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു. ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, വാർഡ് അംഗം സുഭദ്രാമ്മ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇരുന്നൂറിലധികം കിറ്റുകളാണ് വിതരണം ചെയ്തത്.