കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നത് കളക്ടർ നിരോധിച്ചു. ശക്തികുളങ്ങര, അഴീക്കൽ, തങ്കശേരി ഹാർബറുകൾക്കായിരുന്നു കർശന ഉപാധികളോടെ പ്രവർത്തനാനുമതി നൽകിയിരുന്നത്. ഇതിനകം കടലിൽ പോയിട്ടുള്ള യാനങ്ങൾ ഒറ്റ- ഇരട്ടയക്ക ചട്ടങ്ങൾ പാലിക്കാതെ സുരക്ഷിത തീരങ്ങളിൽ അടുപ്പിക്കണം.