കൊട്ടിയം: കൊവിഡ് ബാധിതരായ അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നതിനായി മയ്യനാട് ഗ്രാമപഞ്ചായത്തിൽ സജ്ജമാക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉമയനല്ലൂർ കല്ലുകുഴി എച്ച്.കെ.എം സ്കൂൾ ഹോസ്റ്റലിലാണ് കേന്ദ്രം ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് ഒരുക്കുന്നത്. പഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, പഞ്ചായത്ത് അംഗം ഷഹാൽ, സെക്രട്ടറി സജീവ് മാമ്പറ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.