d

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ വ്യാപാരികൾക്കായി പതാരം പി.എച്ച്.സിയിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആന്റിജൻ പരിശോധന നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികളും മത്സ്യവ്യാപാരികളും പരിശോധനയ്ക്കെത്തണം. വ്യാപാരസ്ഥാപനങ്ങളിൽ അധികൃതർ നടത്തുന്ന പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതിനാൽ ഈ അവസരം വ്യാപാരികൾ പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.