കൊല്ലം: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 1923-ാം നമ്പർ പെരുമ്പുഴത്താഴം ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്രുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ഇന്നലെ 20 വീടുകളിലാണ് കിറ്റുകൾ നൽകിയത്. ശാഖാ പ്രസിഡന്റ്‌ ബി. രാജേഷ്, സെക്രട്ടറി ജെ. ഹരിദാസൻ, കമ്മിറ്റിയംഗം സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.