ഓയൂർ: വീട്ട് പുരയിടത്തിൽ ഒളിപ്പിച്ച 170 ലിറ്റർ കോടയുമായി ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

മീയന താപ്പ്കാട് ചരുവിള വീട്ടിൽ നവാസ് (41) ആണ് പിടിയിലായത്. ചടയമംഗലം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന് പുറക് വശത്ത് കന്നാസുകളിൽ സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയിത്. നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.