കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം അഴീക്കൽ 390-ാം നമ്പർ ശാഖയിലെ 285 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ശാഖാ ചെയർമാൻ നകുലൻ ശാഖാംഗം രാധയ്ക്ക് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കൺവീനർ ബിജു, ശാഖയിലെ വനിതാ സംഘം സെക്രട്ടറി വിദ്യുത് ലത, മഹേന്ദ്രൻ, സുധാകരൻ, സുജിത്ത്, സജിത്ത്, അനിൽകുമാർ, പ്രസാദ്, മധു, ലിട്ടു എന്നിവർ പങ്കെടുത്തു.