കരുനാഗപ്പള്ളി: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. നിരവധി വീടികളിൽ വെള്ളം കയറി. അയണിവേലിക്കുളങ്ങര തെക്ക് വടക്കേപുതൂർ കിഴക്കതിൽ പാച്ചുവിന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. തൊടിയൂർ വടക്ക് മുറിയിൽ കോന്തോട്ടിൽ വടക്കതിൽ സൈനബാകുഞ്ഞിന്റെ വീട് പൂർണമായും തകർന്നു.