കൊല്ലം: ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലേയ്ക്ക് ജില്ലാ പഞ്ചായത്ത് നൽകിയ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ആന്റിജൻ കിറ്റ്, പൾസ് ഓക്‌സിമീറ്റർ, എൻ95 മാസ്‌ക് എന്നിവയ്ക്ക് പുറമേ ആയുർവേദ,
ഹോമിയോ പ്രതിരോധ മരുന്നുകളായ അപരാജിത ധൂമചൂർണം, സുദർശനം ഗുളികകൾ, ആർസനികം ആൽബം 30 ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ജില്ലാ മെഡിക്കൽ
ഓഫീസർമാർക്ക് വിതരണം ചെയ്തത്.
പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ നൽകി. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, ജെ. നജീബത്ത്, വസന്ത രമേശ്, അനിൽ.എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, സി.പി. സുധീഷ് കുമാർ, സി. ബാൽഡുമിൻ, ബി. ജയന്തി, കെ.പ്രസാദ്, ജില്ല മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രീലത,
ഡോ. അസുന്താ മേരി, ഡോ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.