photo
അഞ്ചൽ ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഗത്യക്കോട്ടെ ഓട്ടോ തൊഴിലാളികൾക്ക് നൽകിയ ഭക്ഷ്യധാന്യക്കിറ്റ് വിതരണം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയ‌ർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു. ട്രസ്റ്റ് ചെയർമാൻ എസ്. അജിത്കുമാർ, വി.എസ്. ഷിജു തുടങ്ങിയവർ സമീപം

അഞ്ചൽ: ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഗസ്ത്യക്കോട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി. കിറ്റ് വിതരണം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയ‌ർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി.എസ്. ഷിജു അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എസ്. അജിത് കുമാർ, അരുൺ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.