asha-
​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രോ​ടു​ള്ള​ ​അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​ ​ആ​ശാ​ ​ഹെ​ൽ​ത്ത് ​വ​ർ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ നടന്ന പ്രതിഷേധം

കൊല്ലം: കൊവിഡിനെ പിടിച്ചുകെട്ടാൻ രാപകൽ കഠിനാധ്വാനം ചെയ്യുന്ന ആശാ വർക്കർമാരോടുള്ള അവഗണനയ്ക്കെതിരെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു.

ജോലി സ്ഥിരപ്പെടുത്തുക, 21,000 രൂപ മിനിമം വേതനം നൽകുക, കൊവിഡ് റിസ്ക് അലവൻസ് പ്രതിമാസം 15,000 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്.

ജില്ലയിലെ വിവിധ ആശുപത്രികൾക്ക് മുന്നിലും മറ്റ് തൊഴിലിടങ്ങളിലുമാണ് പ്രതിഷേധിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജിന് നിവേദനം നൽകി.