covid-help-desk
പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജമാഅത്തിന്റെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചപ്പോൾ

കൊല്ലം: പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജമാഅത്തിന്റെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കൊവിഡ് ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏത് ആവശ്യങ്ങൾക്കും സമീപിക്കാം. ഭക്ഷണം, മരുന്നുകൾ, വാക്സിൻ രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സൗകര്യവും ലഭ്യമാണ്. ഫോൺ - 9961180030(ജമാഅത്ത് സെക്രട്ടറി എസ്.എ. സലീം), 9947351623 (ജോയിന്റ് സെക്രട്ടറി റഹിം), 9995666246(ഓഫീസ് സെക്രട്ടറി സാബിർ).
യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം മുഖ്യ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി എസ്.ഐ ഉമേഷ് വിഷയാവതരണം നടത്തി. സ്കൂൾ മാനേജർ ഇർഷാദ് ബഷീർ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി എസ്.എ. സലീം സ്വാഗതം പറഞ്ഞു.