vyapari-

കൊല്ലം: ഓൺലൈൻ വ്യാപാരം നിരോധിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ നടത്തിയ വീട്ടുപടിക്കൽ സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു. ജി.പി. രാജേഷ്, സുനീർ, ജി.ജി.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

നെടുവത്തൂർ സമിതി സംസ്ഥാന എക്സി. കമ്മിറ്റി അംഗം ആർ. രാധാകൃഷ്ണൻ, ശക്തികുളങ്ങര ജില്ലാ പ്രസിഡന്റ്‌ പീറ്റർ എഡ്വിൻ, കൊല്ലം ഏരിയാ സെക്രട്ടറി മഞ്ജു സുനിൽ, മുഖത്തല സംസ്ഥാന കമ്മിറ്റി അംഗം വിലാസിനി, കടയ്ക്കൽ ഏരിയാ സെക്രട്ടറി ഷിബു, ചടയമംഗലം ബിനു, ചിറ്റുമല ജില്ലാ വൈസ് പ്രസിഡന്റ്‌ രാജു ലോറൻസ്, കല്ലട ഏരിയാ സെക്രട്ടറി ജയകുമാർ, അഞ്ചാലുംമൂട് ജില്ലാ ജോ. സെക്രട്ടറി മധുസൂദനൻ, ചവറ ഏരിയാ സെക്രട്ടറി സന്തോഷ്‌, പത്തനാപുരം ഏരിയാ സെക്രട്ടറി അനിൽ വികാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി. ചീഫ് സെക്രട്ടറിക്ക് നിവേദനവും അയച്ചു.